KeralaLatest News

2013ലും മനുഷ്യക്കടത്ത്; 70 പേരെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തി

കൊച്ചി: 2013ല്‍ മുനമ്പത്ത് നിന്നും എഴുപത് പേരെ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയെന്ന് മുഖ്യപ്രതി പ്രഭു മൊഴി നല്‍കി.

അന്ന് താന്‍ ഉള്‍പ്പെടുന്ന സംഘം 17 ദിവസം കൊണ്ടാണ് ക്രിസ്മസ് ദ്വീപിലെത്തിയതെന്നും പ്രഭു പറഞ്ഞു. എന്നാല്‍ തിരത്തെത്തും മുന്‍പേ ഓസ്ട്രേലിയന്‍ സേന പിടികൂടി അഭയാര്‍ത്ഥി ക്യാമ്പിലേയ്ക്ക് മാറ്റി. തുടര്‍ന്ന് അഭയാര്‍ത്ഥി വിസയില്‍ രണ്ടു വര്‍ഷം അവിടെ ജോലി ചെയ്തതായും പ്രതി പറഞ്ഞു. തുടര്‍ന്ന് കേസ് തീര്‍ന്നതോടെ ഇവരെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തിരിച്ചയയ്ക്കുകയായിരുന്നു.

തിരിച്ചു പോരുമ്പോള്‍ രണ്ടര ലക്ഷത്തോളം രൂപ കിട്ടിയെന്നും പ്രതി അവകാശപ്പെടുന്നു. ഇവിടെ ജീവിക്കാന്‍ നിവര്‍ത്തിയില്ലാത്തതിനാലാണ് ഓസ്ട്രേലിയയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചതെന്നും പ്രതി മൊഴി നല്‍കി.

മനുഷ്യക്കടത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പ്രതി പിടിയിലായത്.

shortlink

Related Articles

Post Your Comments


Back to top button