മുനമ്പത്ത് നടന്നത് മനുഷ്യക്കടത്താണൊ അതോ വിദേശത്തു നിന്നുള്ള നുഴഞ്ഞു കയറ്റമാണോ നടന്നത് എന്ന പരിശോധനയുമായി പോലീസ്. ദുരൂഹ സാഹചര്യത്തില്‍ കേരളത്തിലെത്തിയ സംഘം താമസിച്ചിരുന്ന മുനമ്പത്തെയും ചോറ്റാനിക്കരയിലെയും ലോഡ്ജുകളില്‍ പോലീസ് പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഡല്‍ഹിയില്‍ നിന്നെത്തിയതെന്നു കരുതുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ചോറ്റാനിക്കരയിലെ മൂന്ന് ലോഡ്ജുകളിലായി മാത്രം ഈ സംഘത്തില്‍പ്പെട്ട 80 ഓളം പേര് താമസിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വ്യക്തമായി. സംഘത്തില്‍പ്പെട്ട യുവതി ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചതായും വിവരം ലഭിച്ചിരുന്നു. ഡല്‍ഹി കേന്ദ്രമായ വന്‍ മനുഷ്യക്കടത്ത് റാക്കറ്റാണൊ സംഭവത്തിനു പിന്നിലെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം ഡല്‍ഹിയിലേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.ഇവര്‍ തീരം വിടാന്‍ ഉപയോഗിച്ച ബോട്ടിന്റെ ഉടമയെ ഉടന്‍ കണ്ടെത്തി ചോദ്യം ചെയ്യും.അതേ സമയം ബോട്ട് കണ്ടെത്തുന്നതിനായി നാവിക സേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തുന്ന തിരച്ചില്‍ തുടരുകയാണ്. വിദേശത്തു നിന്നും കടല്‍മാര്‍ഗ്ഗം കേരളതീരത്തേയ്ക്ക് നുഴഞ്ഞുകയറ്റം നടക്കാനുള്ള സാധ്യതകളും പോലീസ് തള്ളിക്കളയുന്നില്ല.
Post Your Comments