![BOAT WITH 160 REFUGEES SINKS](/wp-content/uploads/2018/07/BOAT-3.png)
കൊച്ചി: അനധികൃത കുടിയേറ്റം യാതോരു കാരണവശാലും അനുവദിക്കില്ലെന്ന് ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രാലയം. കൊച്ചിയിലെ മുനമ്പത്തു നിന്ന് അനധികൃതമായി ബോട്ട് ഓസ്ട്രേലിയയിലേക്ക് തിരിച്ചിട്ടുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
അനധികൃതമായി എത്തുന്നവരെ പിടികൂടിയതിന് ശേഷം പുറപ്പെട്ട ഇടത്തേക്കു തന്നെ തിരിച്ചയക്കുമെന്നും ഓസ്ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപിലേക്ക് മനുഷ്യകടത്തിന്റെ ഭാഗമായി ആരെങ്കിലും പുറപ്പെട്ടിട്ടുള്ളതായി ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എന്നും ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഓസ്ട്രേലിയയിലേക്ക് ആളുകള്‍ കടന്നിട്ടുണ്ടെന്ന ഇന്ത്യയിലെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരു കൂട്ടം ആളുകള്‍ ഓസ്ട്രേലിയയിലേക്കോ ന്യൂസിലാന്റിലേക്കോ തിരിച്ചിട്ടുണ്ടെന്ന് തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഒസ്ട്രേലിയയിലേക്ക് എത്തുന്ന അനധികൃത ബോട്ടോ കപ്പലോ പിടികൂടി എവിടെ നിന്നാണോ പുറപ്പെട്ടത് അങ്ങോട്ട് തന്നെ മടക്കി അയക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Post Your Comments