കൊച്ചി: മുനമ്ബം മനുഷ്യക്കടത്ത് കേസില്‍ തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപുകളില്‍ പൊലീസ് പരിശോധന. രാമേശ്വരത്ത് നിന്നടക്കം നിരവധിപേര്‍ ഓസ്ട്രേലിയയില്‍ പോകുന്നതിനായി കൊച്ചിയിലെത്തിയെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് പരിശോധന. ഇതിനിടെ ദില്ലിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രഭുവടക്കമുളള ഇടനിലക്കാരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഓസ്ട്രേലിയയിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയ പകുതിയിലധികം പേര്‍ തമിഴ് സംസാരിക്കുന്നവരായിരുന്നു. തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപുകളില്‍ നിന്നുളളവരും ശ്രീലങ്കയില്‍ താമസിക്കുന്ന തമിഴ് വംശജരും ഇക്കൂട്ടത്തിലുണ്ട്. ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും ഇവര്‍ താമസിച്ച ലോഡ്ജുകളില്‍ നിന്ന് ഇത്തരം തിരിച്ചറിയല്‍ രേഖകള്‍ കിട്ടി. ഇതേത്തുടര്‍ന്നാണ് രാമേശ്വരത്തടക്കമുളള തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപുകളില്‍ അന്വേഷണസംഘം പരിശോധന നടത്തിയത്.
ഓസ്ട്രേലിയയിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയ ഇരുനൂറോളം പേരില്‍ പകുതിയോളം ആളുകള്‍ക്ക് ബോട്ടിലെ തിരക്കുമൂലം പോകാനായില്ലെന്നാണ് സൂചന. ഇവര്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയെന്നാണ് കരുതുന്നത്. ഇവരെ കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന. പല അഭയാര്‍ഥിക്യാപുകളിലുമുളള നിരവധിപ്പേരെ ഡിസംബര്‍ അവസാനവാരം മുതല്‍ കാണാനില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Post Your Comments