കൊച്ചി: മുനമ്ബം മനുഷ്യക്കടത്ത് കേസില്‍ പിടിലായ ബോട്ടുടമ അനില്‍കുമാറിനെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഓസ്ട്രേലിയയിലേക്ക് കടന്ന സംഘത്തിന് ബോട്ട് വാങ്ങി നല്‍കാന്‍ കൂട്ടുനിന്നത് അനില്‍കുമാര്‍ ആണെന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ ബോട്ടിനുള്ള പണം നല്‍കിയത് മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തമിഴ്നാട് സ്വദേശികളായ ശ്രീകാന്തനും സെല്‍വനുമാണ്. തനിക്കു മാസം ഒരു തുക കമ്മീഷന്‍ ലഭിക്കും എന്ന് പറഞ്ഞാണ് ബോട്ട് തന്റെ പേരില്‍ രെജിസ്റ്റര്‍ ചെയ്തതെന്ന് അനില്‍കുമാര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
ഇവരെ കണ്ടെത്താന്‍ പൊലീസ് ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. Daya മാതാ എന്ന ബോട്ട് വാങ്ങുന്നതിന് ഇടനിലക്കാരായി നിന്ന് നാലുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. 2 ലക്ഷം രൂപ ബോട്ട് വാങ്ങാന്‍ സഹായിച്ചതിന് കമ്മീഷനായി ലഭിച്ചെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു.ബോട്ടിനായി ഇന്ധനം നല്‍കിയ മുനമ്ബത്തെ പെട്രോള്‍ പമ്ബ് ഉടമയെയും പോലീസ് ചോദ്യം ചെയ്തു. ഇത്രയും ഇന്ധനം ഒരുമിച്ചു ബോട്ടിനു നല്‍കിയ വിവരം പോലീസിനെ ഇയാള്‍ അറിയിച്ചിരുന്നില്ല. മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം തമിഴ്നാട് സ്വദേശികള്‍ ആണെന്നാണ് വിവരം.
Post Your Comments