തിരുവനന്തപുരം: പ്രളയത്തില്‍ കേടായ അരിയും നെല്ലും സംസ്‌കരിച്ചു വീണ്ടും കേരളത്തിലെത്തിച്ചു വില്‍ക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. അതിര്‍ത്തികളിലും വിപണിയിലും പൊലീസിനും നികുതി വകുപ്പിനും ഭക്ഷ്യസുരക്ഷാ വകുപ്പിനും ഭക്ഷ്യവകുപ്പ് ജില്ലാ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അരിയുടെ സാംപിള്‍ പരിശോധിച്ച് ഈര്‍പ്പത്തിന്റെയും ആരോഗ്യത്തിനു ഹാനികരമായ പദാര്‍ഥങ്ങളുടെയും സാന്നിധ്യം കണ്ടെത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നു ഭക്ഷ്യ സെക്രട്ടറി മിനി ആന്റണി പറഞ്ഞു.
കേടായ അരി സപ്ലൈകോയ്ക്കു നഷ്ടമുണ്ടാകാത്ത രീതിയില്‍ നീക്കം ചെയ്യാന്‍ സ്വീകരിച്ച നടപടിയില്‍ ക്രമക്കേട് ആരോപിക്കുന്നതു ഭക്ഷ്യവകുപ്പിന്റെ സല്‍പ്പേരിനു കളങ്കം വരുത്താനാണെന്നു മന്ത്രി പി. തിലോത്തമന്‍ ആരോപിച്ചു
Post Your Comments