MollywoodCinemaNewsEntertainment

ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

 

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജ്വലിക്കുന്ന കണ്ണുകളോട് കൂടിയ ലൂസിഫറിന്റെ ഒടുവിലായി ഇറങ്ങിയ പോസ്റ്റര്‍ പറയാതെ പറയുന്നുണ്ട് പലതും. ചിത്രം റിലീസ് അടുക്കും തോറും ആരാധകരില്‍ പ്രതീക്ഷ വര്‍ധിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. മഞ്ജു വാരിയര്‍ നായികയായെത്തുന്ന ലൂസിഫറില്‍ ബോളിവുഡില്‍ നിന്നും വിവേക് ഒബ്‌റോയ് ആണ് വില്ലന്‍.

തീക്ഷണമായ നോട്ടത്തോടെ വാഹനത്തില്‍ കയറാനിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. ‘കമിംഗ് സൂണ്‍ ഇനഫ്’ എന്ന തലക്കെട്ടോടെ സംവിധായകന്‍ പൃഥ്വിരാജ് തന്നെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. പൊളിറ്റിക്കല്‍ ത്രില്ലറായി എത്തുന്ന ലൂസിഫറില്‍ സ്റ്റിഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.

ടോവിനോ തോമസ്, മമ്താ മോഹന്‍ദാസ്, ഇന്ദ്രജിത്ത്, ഷാജോണ്‍, നൈല ഉഷ, വിജയ രാഘവന്‍, ബാല എന്നിങ്ങനെ വന്‍ താര നിര തന്നെയുണ്ട് ലൂസിഫറില്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രം, ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ അന്റണി പെരിമ്പാവൂര്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റേതായി ഇറങ്ങിയ ടീസറിന് വലിയ പ്രതികരണമാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button