തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യു ഡി എഫ് ഭരണം തിരിച്ചുപിടിച്ചു. യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണയോടെ പാസായതോടെയാണ് 7 മാസം നീണ്ട ഇടതുമുന്നണി ഭരണം അവസാനിച്ചത്. 22 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. വോട്ടെടുപ്പില്‍ നിന്ന് എല്‍ ഡി എഫ് വിട്ടുനിന്നിരുന്നു. വൈകിയെത്തിയ ഒരംഗത്തെ ഹാളില്‍ പ്രവേശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണമെന്ന് എല്‍ ഡി എഫ് അറിയിച്ചു. ആറ് മാസം മുമ്പ് ടോസിലൂടെ കിട്ടിയ ഭരണമാണ് എല്‍ ഡി എഫിന് ഇതോടെ നഷ്ടമായത്. 35 അംഗ കൗണ്‍സിലില്‍ യു ഡി എഫി ന് 14ഉം എല്‍ ഡി എഫിന് 13ഉം ബി ജെ പിക്ക് 8ഉം അംഗങ്ങളാണുള്ളത്. ഘടകകക്ഷി ധാരണ പ്രകാരം കേരളകോണ്‍ഗ്രസ് അംഗത്തിന് നഗരസഭ അദ്ധ്യക്ഷസ്ഥാനം നല്‍കുകയാണ് യു ഡി എഫിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പ് പിന്നീട് നടത്തും. ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കതിരെ നില്‍ക്കുന്ന എല്‍ ഡി എഫിന്റെ ഭരണം അവസാനിപ്പിക്കാന്‍ അവിശ്വാസത്തെ അനുകൂലിക്കുകയാണെന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്.
Post Your Comments