കോഴിക്കോട് : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ മക്കട, കമ്മിളിതാഴം പുതിയോട്ടില്‍ വീട്ടില്‍ ദിനേശ്കുമാര്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നായിരുന്നു അപകടം. തൊണ്ടയാട് – പൂളാടിക്കുന്ന് ബൈപ്പാസ് റോഡില്‍ അമ്പലപ്പടി ജംഗ്ഷനില്‍ വച്ച് ചെറുകുളം റോഡില്‍ നിന്ന് അമ്പലപ്പടിയിലേക്ക് കടക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ദിനേശ്കുമാറിനെ ഉടന്‍ മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
Post Your Comments