ജനീവ: ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റിന്‍റെ മുഴുവന്‍ തുകയും തിരികെ നല്‍കുന്ന കാര്യം പരിഗണിക്കുന്നതായി വ്യക്തമാക്കി സ്വിസ് ഫെഡറല്‍ റെയില്‍വേയ്സ് സിഇഒ ആന്‍ഡ്രിയാസ് മെയെര്‍. നിശ്ചിത സമയപരിധിയില്‍ കൂടുതല്‍ വൈകിയാല്‍ ടിക്കറ്റ് നിരക്കിന്‍റെ അൻപത് ശതമാനവും അനിയന്ത്രിതമായി വൈകിയാല്‍ മുഴുവന്‍ തുകയും തിരികെ നല്‍കുക എന്ന രീതിയിലാണ് ആലോചന. നിലവിൽ ട്രെയിന്‍ ഒരു മണിക്കൂറിലധികം വൈകിയാല്‍ പരമാവധി പത്തു ഫ്രാങ്കും ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് പരമാവധി പതിനഞ്ച് ഫ്രാങ്കും മാത്രമാണ് തിരികെ നല്‍കുന്നത്. ഇത് മാറ്റുന്ന കാര്യമാണ് പരിഗണനയിലുള്ളത്.
Post Your Comments