പള്ളുരുത്തി: ഇടക്കൊച്ചി സംസ്ഥാന ഹൈവേയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഇടക്കൊച്ചി ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ഒരു ചാക്ക് നിറയെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. 300 ഗുണ്ടുകളാണ് ചാക്കിലുണ്ടായിരുന്നത്.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ചാക്ക് നാട്ടുകാരാണ് ആദ്യം കണ്ടത്. നല്ല തിരക്കുള്ള റോഡിനു സമീപം സ്ഫോടക വസ്തു കണ്ടെത്തിയത് നാട്ടില്‍ പരിഭ്രാന്തി പടര്‍ത്തി. ഏതാനും ദിവസങ്ങളായി ചാക്ക് റോഡരികില്‍ ഇരിക്കുന്നത് കാണുന്നുണ്ടെങ്കിലും ആരെങ്കിലും മാലിന്യം തള്ളിയതായിരിക്കുമെന്ന് കരുതി നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല. സംഭവമറിഞ്ഞ് പള്ളുരുത്തി പോലീസ് സ്ഥലത്തെത്തി നിര്‍വീര്യമാക്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ആരാധനാലയങ്ങളില്‍ ആഘോഷങ്ങള്‍ക്കായി കൊണ്ടുവന്നതാകാമെന്നാണ് പോലീസിന്റെ സംശയം. ഉഗ്രശബ്ദത്തോടെ പൊട്ടുന്ന വസ്തുക്കളാണിത്. അധികൃതരുടെ അംഗീകാരമില്ലാതെ ശേഖരിച്ചുവച്ചതാകാമെന്നും സംശയിക്കുന്നുണ്ട്.
Post Your Comments