ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യക്കും കെഎല്‍ രാഹുലിന്റെയും വിലക്ക് നീക്കി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബിസിസിഐയുടെ ഇടക്കാല ഭരണസമിതി യോഗത്തിലാണ് ഇരുവരുടേയും വിലക്ക് ഒഴിവാക്കാന്‍ തീരുമാനമായത്.
വിലക്ക് നീക്കിയതോടെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ഇരുവര്‍ക്കും വേണമെങ്കില്‍ ടീമിലെത്താം. വിവാദത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് ഇരുവരെയും തിരിച്ച് വിളിച്ച സാഹചര്യത്തില്‍ ഇക്കാര്യം സെലക്ടര്‍മാരാണ് തിരുമാനിക്കേണ്ടത്.. ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങാനായിരുന്നു ബിസിഐയുടെ നിര്‍ദ്ദേശം.
ഒരു സ്വകാര്യ ചാനലിന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കവെയാണ് ഇരുവരും വിവാദ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടുകൂടി ബിസിസിഐ ഇരുവരോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ ട്വീറ്റ് ചെയ്തിരുന്നു. വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ രാഹുല്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ എ ടീമിനൊപ്പം ചേരുമെന്നാണ് വിവരം. കേരളത്തിലാണ് മത്സരം നടക്കുന്നത്.
Post Your Comments