നടി അമ്പിളി ദേവിയും നടൻ ജയൻ ആദിത്യനും വിവാഹിതരായി. ഇന്ന് രാവിലെ കൊല്ലം കൊറ്റൻ കുളങ്ങര ദേവീക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഇരുവരും മുൻപ് വിവാഹിതരായിട്ടുണ്ട്. ക്യാമറാമാൻ ലോവൽ ആയിരുന്നു അമ്പിളി ദേവിയുടെ മുൻ ഭർത്താവ്. ആ ബന്ധത്തിൽ ഏഴു വയസ്സുള്ള ഒരു മകനുണ്ട്. മുൻ വിവാഹത്തിൽ ആദിത്യനു മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്. അനശ്വര നടൻ ജയന്റെ അനുജന്റെ മകൻ ആണ് ആദിത്യൻ.
Post Your Comments