ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 2.3 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. കഴിഞ്ഞ വര്‍ഷം ആര്‍ആര്‍ബി നടത്തിയ പരീക്ഷകളിലൂടെ ഒന്നര ലക്ഷം പേര്‍ക്ക് നിയമനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
2019-20 വര്‍ഷത്തില്‍ 53,000 ജീവനക്കാരും 2020-21 വര്‍ഷത്തില്‍ 46,000 ജീവനക്കാരും റെയില്‍വേയില്‍ നിന്ന് പിരിഞ്ഞു പോകും. ഇങ്ങനെ ആകെ വരുന്ന 2,30,428 ഒഴിവുകളും രണ്ട് ഘട്ടമായി രണ്ട് വര്‍ഷത്തിനുള്ളില്‍ നികത്തുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ ഇന്ത്യന്‍ റെയില്‍വേയില്‍ നിലവില്‍ 12,23,622 ജീവനക്കാരാണുള്ളത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ലഭ്യമാക്കുന്ന വലിയ റിക്രൂട്ട്മെന്റുകളില്‍ ഒന്നാകും ഇത്.
Post Your Comments