Latest NewsIndia

സിബിഐ കേസ്: ജസ്റ്റിസ് എ.കെ സിക്രിയും പിന്മാറി

 

 

ന്യൂ ഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എ കെ സിക്രിയും പിന്മാറി. പ്രത്യേക വിശദീകരണം നല്‍കാതെയാണ് ജസ്റ്റിസ് സിക്രിയുടെ പിന്മാറ്റം. നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ഈ കേസില്‍ നിന്നും പിന്മാറിയിരുന്നു .

ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പങ്കെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്‍മാറിയത്. ഇതിന് ശേഷമാണ് രണ്ടാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് സിക്രിയുടെ മുന്നിലേക്ക് ഈ കേസെത്തുന്നത്.ഇത്തരത്തില്‍ കേസില്‍ നിന്ന് ജഡ്ജിമാര്‍ പിന്‍മാറുന്നത് ജനങ്ങളുടെ ഇടയില്‍ തെറ്റിധാരണയുണ്ടാക്കുമെന്നും അതിനാല്‍ തന്നെ കേസ് പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചെങ്കിലും ഇത് ജസ്റ്റിസ് സിക്രി പരിഗണിച്ചില്ല.കേസ് ഇനി ആര് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തീരുമാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button