ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ നിയമിച്ചതിലൂടെ തനിക്ക് ഒറ്റയ്ക്ക് രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി തെളിയിച്ചു. അതിനാലാണ് പ്രിയങ്കയുടെ സഹായം തേടിയത്. അതൊരു നല്ല കാര്യമാണെന്ന് സുമിത്ര മഹാജൻ വ്യക്തമാക്കി.
Post Your Comments