തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ സ്‌കൂൾ വിദ്യഭ്യാസ രംഗത്ത് സമഗ്ര മാറ്റം വരുത്താൻ ശുപാർശ. എൽപി ,യുപി,ഹൈസ്കൂൾ ,ഹയർസെക്കണ്ടറി ഘടന മാറ്റാനാണ് ശുപാർശ. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ ആക്കണം. ഇക്കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് വിദഗ്ദ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി.
ഒന്നുമുതൽ ഏഴുവരെ ഒരു സ്ട്രീം.എട്ടുമുതൽ പന്ത്രണ്ട് വരെ രണ്ടാം സ്ട്രീം. കൂടാതെ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കേണ്ട അധ്യാപകരുടെ യോഗ്യത ബിരുദവും ബി എഡുമാക്കി. എട്ടുമുതൽ പന്ത്രണ്ടുവരെ പഠിപ്പിക്കേണ്ട അധ്യാപകർക്ക് പിജിയും ബി എഡും യോഗ്യതയായി കണക്കാക്കും.
Post Your Comments