ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തിലേക്ക് പ്രിയങ്ക ഗാന്ധിയെ കൊണ്ടു വന്ന് നടത്തിയ പുനസംഘടന രാഹുല്‍ ഗാന്ധിയുടെ മാസ്റ്റര്‍ സ്ട്രോക്കെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി.
എത്രയും വേഗം ബിജെപി സര്‍ക്കാരിനെ താഴെ ഇറക്കുകയാണ് ലക്ഷ്യമെന്നും പുനസംഘടന ഇതിന് കരുത്ത് നല്‍കുമെന്നും സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായുള്ള കെസി വേണുഗോപാലിന്റെ നിയമനം സംഘടനയ്ക്ക് ഊര്‍ജം നല്‍കുമെന്നും ആന്റണി പറഞ്ഞു.
കുടുംബാധിപത്യം എന്ന ആരോപണം ഇന്ദിരയുടെ കാലം മുതലുള്ളതാണെന്നും വിശ്വാസമില്ലാത്തതു കൊണ്ടാണോ പ്രിയങ്കയെ കൊണ്ടുവന്നതെന്ന ചോദ്യത്തിന് പ്രിയങ്കയെ നിയമിച്ചത് രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണെന്നും ആന്റണി വ്യക്തമാക്കി.
നവകേരളം കാത്തിരുന്ന ജനങ്ങളെ ശബരിമലയുടെ പേരില്‍ പിണറായി സര്‍ക്കാര്‍ തമ്മിലടിപ്പിച്ചെന്നും ബിജെപിക്കും ആര്‍എസ്എസിനും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാണ് പിണറായി നല്‍കിയതെന്നും കോണ്‍ഗ്രസ് കൂടി ഈ കോഴിപ്പോരിലേക്ക് ചാടിയിരുന്നുവെങ്കില്‍ കേരളം കത്തിച്ചാമ്പലാകുമായിരുന്നുവെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
Post Your Comments