ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിദഗ്ദ്ധ ചികിത്സയ്ക്കായി യുഎസിലേക്ക് പോയ സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല പിയൂഷ് ഗോയലിന് നല്‍കി. ഇതോടെ ഫെബ്രുവരി ഒന്നിന് എന്‍ഡിഎ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് പിയൂഷ് ഗോയലാവും അവതരിപ്പിക്കുക എന്നത് ഉറപ്പായി.
നിലവില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയാണ് പിയൂഷ് ഗോയല്‍. കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി ജയ്റ്റ്‌ലി നാല് മാസത്തോളം വിശ്രമത്തിലായപ്പോള്‍ ധനമന്ത്രാലയത്തിന്റെ ചുമതല പിയൂഷ് ഗോയലിനായിരുന്നു.
എന്‍ഡിഎയുടെ അവസാന ബജറ്റ് അവതരിപ്പിക്കുവാന്‍ പോലും കാത്തുനില്‍ക്കാതെ ജയ്റ്റ്‌ലി വിദേശത്തേക്ക് പോയത് രോഗം ഗുരുതരമായതിനാലാണെന്ന് കരുതുന്നു. വൃക്ക മാറ്റിവയ്ക്കലിനു ശേഷം മാസങ്ങളോളം അദ്ദേഹം ഔദ്യോഗിക കൃത്യങ്ങളില്‍ നിന്നും വിട്ടുനിന്നിരുന്നു.
Post Your Comments