Latest NewsNewsIndia

ഇസിജിസി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും, 4400 കോടിയുടെ കേന്ദ്ര നിക്ഷേപം, 59 ലക്ഷം തൊഴിലവസരങ്ങൾ: വിശദവിവരങ്ങൾ

ഡൽഹി: സ്റ്റോക്ക് എക്സ്ചേഞ്ചിലെ പ്രാരംഭ പബ്ലിക് ഓഫർ (ഐപിഒ) വഴി എക്സ്പോർട്ട് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷൻ (ഇസിജിസി) ലിമിറ്റഡ് ലിസ്റ്റുചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്ര മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത സാമ്പത്തിക വർഷത്തോടെ ഇസിജിസി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗോയൽ പറഞ്ഞു.

ഇതിനുപുറമെ, കയറ്റുമതിക്കാർക്കും ബാങ്കുകൾക്കും പിന്തുണ നൽകുന്നതിനായി അഞ്ച് വർഷത്തിനുള്ളിൽ ഇസിജിസി ലിമിറ്റഡിൽ 4,400 കോടി രൂപയുടെ നിക്ഷേപത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഈ നീക്കം മേഖലയിൽ 2.6 ലക്ഷം ഉൾപ്പെടെ 59 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) പ്രസ്താവനയിൽ പറഞ്ഞു.

യുഎഇയിലേക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം: നടപടിക്രമങ്ങൾ അറിയാം

സിസിഇഎ നൽകിയ വിശദാംശങ്ങൾ അനുസരിച്ച്, കയറ്റുമതിയുടെ മത്സരശേഷി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള സിപിഎസ്ഇയാണ് ഇസിജിസി ലിമിറ്റഡ്.
2025-26 ഓടെ 1.00 ലക്ഷം കോടി രൂപയിൽ നിന്ന് പരമാവധി ബാധ്യതകൾ (ML) 2.03 ലക്ഷം കോടി രൂപയായി ഉയർത്താൻ കമ്പനി ഉദ്ദേശിക്കുന്നതായി സിസിഇഎ വ്യക്തമാക്കി.

കയറ്റുമതി മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിനായി കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന് അനുസൃതമായി, അഞ്ച് വർഷത്തേക്ക് ഇസിജിസി ലിമിറ്റഡിന് 4,400 കോടി രൂപയുടെ മൂലധന നിക്ഷേപത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയാതായി സിസിഇഎ വ്യക്തമാക്കി.

2019 ഫെബ്രുവരിയിൽ ലോക ബാങ്കും അന്താരാഷ്ട്ര തൊഴിൽ സംഘടനയും പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 5.28 ലക്ഷം കോടി രൂപയുടെ കയറ്റുമതിക്ക് കാരണമാകുകയും അതുവഴി 2.6 ലക്ഷം പേർക്ക് തൊഴിൽ നേരിട്ട് തൊഴിൽ ലഭിക്കുകയും ചെയ്യും. കൂടാതെ, പ്രക്ത്യക്ഷമായും പരോക്ഷമായും 59 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നും സിസിഇഎ പറയുന്നു. ഇതോടൊപ്പം അഞ്ച് വർഷത്തിനിടെ നാഷണൽ എക്സ്പോർട്ട് ഇൻഷുറൻസ് അക്കൗണ്ട് (എൻഇഐഎ) സ്കീം തുടരുന്നതിനും 1650 കോടി രൂപയുടെ ഗ്രാന്റ്-ഇൻ-എയ്ഡ് നൽകുന്നതിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഈ നീക്കം 33,000 കോടി രൂപ വരെയുള്ള എൻഇഐഎ പ്രോജക്റ്റ് കയറ്റുമതിക്ക് സഹായകരമാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button