ഡൽഹി: രാജ്യത്ത് മെഗാ ഇൻവെസ്റ്റ്മെന്റ് ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള 4,445 കോടി രൂപയുടെ പിഎം മിത്ര യോജനയ്ക്ക് ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകിയതായി കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും അനുരാഗ് ഠാക്കൂറും പ്രഖ്യാപിച്ചു. 2021-22 ലെ ബജറ്റിൽ ആദ്യം പ്രഖ്യാപിച്ച ഓരോ പാർക്കും ഏകദേശം ഒരു ലക്ഷം പേർക്ക് നേരിട്ടും 2 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
5 വർഷത്തിനുള്ളിൽ മൊത്തം 4,445 കോടി രൂപ ചെലവഴിച്ച് 7 പിഎം മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ റീജിയണും, പിഎം മിത്ര അപ്പാരൽ പാർക്കുകളും സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി മോദിയുടെ 5 എഫ് വീക്ഷണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫാമിൽ നിന്നും ഫൈബറിലേക്കും ഫാബ്രിക്കിൽനിന്ന് ഫാഷനിലേക്കും അതുവഴി ഫോറിനിലേക്കും എന്നതാണ് ലക്ഷ്യമെന്നും ഗോയൽ പറഞ്ഞു. രാജ്യത്ത് വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ മേഖലയ്ക്കായി നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകൻ പോക്‌സോ കേസിൽ അറസ്റ്റിൽ
ഏഴ് മിത്ര പാർക്കുകൾ സന്നദ്ധമായിട്ടുള്ള സംസ്ഥാനങ്ങളിലെ ഗ്രീൻഫീൽഡിലും ബ്രൗൺഫീൽഡ് സൈറ്റുകളിലും സ്ഥാപിക്കും. ഗ്രീൻഫീൽഡ് മിത്ര പാർക്കുകളുടെ വികസനത്തിനായി 500 കോടി രൂപ വീതവും ബ്രൗൺഫീൽഡ് മിത്ര പാർക്കുകളുടെ വികസനത്തിനായി 200 കോടി രൂപ വീതവും സർക്കാർ വകയിരുത്തി.
ഇതിനായി തമിഴ്നാട്, പഞ്ചാബ്, ഒഡീഷ, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, അസം, കർണാടക, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പാർക്കുകൾക്കുള്ള സൈറ്റുകൾ വസ്തുനിഷ്ഠമായ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി തെരഞ്ഞെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Modi Govt’s landmark decision to empower Textiles sector.
Approval for 7 Mega Integrated Textile Region & Apparel (PM MITRA) Parks. ₹ 4,445 Cr outlay for #PMMitra4Textiles in 5 yrs to enable:
?World class infrastructure
? 21 lakh jobs
? More production & export led growth pic.twitter.com/6dTLb5NzyI
— Piyush Goyal (@PiyushGoyal) October 6, 2021
Post Your Comments