കൊച്ചി: കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. ഹിന്ദുക്കളെ ഭയപ്പെടുത്തുന്ന ഭരണമാണ് കേരളത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ മാറി മാറി കിട്ടിയ അവസരങ്ങളില്‍ നടപ്പാക്കിയതെന്ന് പീയൂഷ് ഗോയല്‍. സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ ഇരു സര്‍ക്കാരുകളും വന്‍ പരാജയമാണെന്ന് വിവിധ വിഷയങ്ങളില്‍ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ബിജെപി സംസ്ഥാനത്ത് ഭരണത്തില്‍ വന്നാല്‍ എല്ലാവര്‍ക്കും മത വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ ആദി ശങ്കരനും ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും അയ്യാ ഗുരുവും മറ്റും ജനിച്ച മണ്ണില്‍ ഇന്ന് അഴിമതി, സ്വജന പക്ഷപാതം, മതപീഡനം, കൊലപാതകം തുടങ്ങിയവയാണ്. യുഡിഎഫ് ഭരണത്തില്‍ സോളാര്‍ അഴിമതിയായിരുന്നു, എല്‍ഡിഎഫ് ഭരണത്തില്‍ സ്വര്‍ണക്കടത്താണ്. വികസന കാര്യത്തില്‍ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റുകാര്‍ക്കും താല്‍പര്യമില്ല. മോദി സര്‍ക്കാര്‍ 150 കോടി രൂപയ്ക്കു മേല്‍ ചെലവു വരുന്ന പദ്ധതികള്‍ക്ക് 1,70,000 കോടി രൂപയുടെ സഹായം നല്‍കി. പക്ഷേ, ടൂറിസം, വ്യവസായം, ഐടി മേഖലകളിലെ സാധ്യതകള്‍ കേരളം വിനിയോഗിച്ചില്ല.
കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നയിച്ച കേരള സര്‍ക്കാരിനോട് മോദിയുടെ കേന്ദ്ര സര്‍ക്കാരിന് ഒരു ഭേദ ചിന്തയുമില്ല. പക്ഷേ തിരികെ അങ്ങനെയല്ല. കേന്ദ്രത്തോട് സഹകരിച്ച് മുന്നേറുന്ന സര്‍ക്കാരാണ് കേരളത്തിലെങ്കില്‍ വന്‍ വികസന നേട്ടം സംസ്ഥാനത്തിനുണ്ടാക്കാം. ബിജെപി സര്‍ക്കാര്‍ വന്നാല്‍ അത് സാധിക്കും, കേരള ജനത അത് തിരിച്ചറിയുമെന്ന് ഉറപ്പാണ്, അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ ഈ സര്‍ക്കാര്‍ ചെയ്തത് അപലപനീയമാണ്. 60,000ല്‍ ഏറെ ഹിന്ദു സംഘടനാ പ്രവര്‍ത്തകരെയും വിശ്വാസികളെയുമാണ് സര്‍ക്കാര്‍ പീഡിപ്പിച്ചത്. ഹിന്ദുക്കളെ ഭയപ്പെടുത്തുന്ന ഭരണമാണ് സംസ്ഥാനത്ത് അവസരം കിട്ടിയ രണ്ടു മുന്നണികളും നടത്തിയത്.
Post Your Comments