കോഴിക്കോട്: കോഴിക്കോട് വീണ്ടും ബോംബേറ്. പേരാമ്പ്രയ്ക്കടുത്ത് പന്തിരിക്കരയിലാണ് സംഭവം നടന്നത് ബിജെപി പ്രവർത്തകരായ രണ്ടുപേരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെയും ഇവിടെ ബോംബേറ് നടന്നിരുന്നു. പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗവും സിപിഎം പന്തിരിക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ പി ജയേഷ്‌ന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത് രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം .സ്റ്റീല്‍ ബോംബ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വീടിന് കേടുപാടുകളുണ്ടായി.
കഴിഞ്ഞ ദിവസം പ്രദേശത്തുണ്ടായ ബിജെപി സിപിഎം സംഘര്‍ഷത്തില്‍ ജയേഷിന് മര്‍ദ്ദനമേറ്റിരുന്നു. പരിക്കേറ്റ ജയേഷ് ആശുപത്രി വിട്ട് വീട്ടില്‍ എത്തിയ ശേഷം ആണ് ബോംബേറ് ഉണ്ടായത്. ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനു ശേഷം പേരാമ്ബ്ര മേഖലയില്‍ തുടര്‍ച്ചയായി സംഘര്‍ഷങ്ങളും ബോബേറും ഉണ്ടായിരുന്നു. പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments