ഡൽഹി : വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിലേക്ക് മടങ്ങില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ വ്യക്തമാക്കി.റാൻഡ് പതിറ്റാണ്ടായി ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് ഉപയോഗിക്കുന്നതെന്നും അതുകൊണ്ടുതന്നെ പേപ്പറിലേക്ക് തിരികെ പോകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് മെഷീനിൽ ബിജെപി കൃത്രിമം കാണിച്ചുവെന്ന് കേൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അത് ചെവികൊണ്ടില്ല. വോട്ടിങ് യന്ത്രത്തെകുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളെ കണക്കിലെടുക്കുന്നില്ലെന്നും സുനിൽ അറോറ പറഞ്ഞു.
ഇന്ത്യയിൽ തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്താൻ സാധിക്കുമെന്നും അങ്ങനെയാണ് 2014ൽ ബിജെപി അധികാരത്തിലെത്തിയതെന്നുമുള്ള ആരോപണം ഉയർന്നിരുന്നു.സയീദ് ഷുജ എന്ന സൈബര്‍ വിദഗ്ധനാണ് ഇക്കാര്യം ഉന്നയിച്ചത്. ഹൈദരാബാദില്‍നിന്നുള്ള ഷുജ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നെന്നാണു ഇയാൾ അവകാശപ്പെട്ടത്. എന്നാൽ ഇന്ത്യൻ ജേണലിസ്റ്റ്സ് അസോസിയേഷൻ ലണ്ടനിൽ നടത്തിയ പരിപാടിയിൽ എങ്ങനെയാണു യന്ത്രങ്ങൾ ഹാക്ക് ചെയ്യുന്നതെന്ന് ഷുജ ലൈവ് വിഡിയോയിൽ കാണിച്ചില്ല. ഇതാണു സംശയങ്ങൾക്കു വഴി തുറന്നത്.
Post Your Comments