പോളിയോക്കെതിരെ നടത്തുന്ന ദേശീയ രോഗപ്രതിരോധ ദിന പരിപാടി മാറ്റിവെച്ച് കേന്ദ്രസര്‍ക്കാര്‍. ആവശ്യത്തിന് പോളിയോ വാക്സിന്‍ സ്റ്റോക്കില്ലാത്തതിനാലാണ് ഫെബ്രുവരി 3ന് നടക്കാനിരുന്ന ദിനാചരണം മാറ്റിവെച്ചിരിക്കുന്നത്. കേരളം, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് മരുന്ന് സ്റ്റോക്കുള്ളതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ വാക്സിനേഷന്‍ തടസമില്ലാതെ നടക്കും. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഈ പരിപാടി മാറ്റിവെച്ചതായി അറിയിച്ച് ജനുവരി 18ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കത്തയച്ചുവെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒഴിവാക്കാനാകാത്ത ചില സാഹചര്യങ്ങളാല്‍ ദിനാചരണം മാറ്റിവെച്ചിരിക്കുകയാണെന്നും പുതിയ തിയതി പിന്നീട് അറിയിക്കുമെന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. അഞ്ചു വയസിനു താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും രാജ്യവ്യാപകമായി ഒരേ ദിവസം പോളിയോ തുള്ളിമരുന്ന് നല്‍കുന്ന ദിവസമാണ് ദേശീയ രോഗപ്രതിരോധ ദിനം. പോളിയോ തുടച്ചുനീക്കുക എന്ന ലക്ഷ്യവുമായി ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്ന ഈ പരിപാടി വര്‍ഷത്തില്‍ രണ്ടു ദിവസങ്ങളിലാണ് നടത്തുക.
Post Your Comments