ന്യൂഡല്‍ഹി : അഫ്ഗാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് വേണ്ടി പുതിയ ദൗത്യവുമായി ഇന്ത്യ. ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് പോളിയോ കുത്തിവെപ്പ് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘പോളിയോ വൈറസിനെതിരായ പ്രതിരോധ മാര്‍ഗ്ഗമായി അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് സൗജന്യ പോളിയോ വാക്‌സിന്‍-ഒപിവി & എഫ്ഐപിവി ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള ആരോഗ്യ സംഘത്തിന് അഭിനന്ദനങ്ങള്‍ ‘ -അദ്ദേഹം പറഞ്ഞു. ഇന്ത്യ പോളിയോ വൈറസിനെ നിര്‍മാര്‍ജ്ജനം ചെയ്തതിരുന്നു. ഇതോടെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ പേര്‍ എത്തുമ്പോള്‍ പോളിയോ രോഗം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്നത്.
Read Also : സ്ത്രീകളെ തടഞ്ഞുവെച്ചു, താലിബാന്‍ ഭീകരത വിവരിച്ച് അഫ്ഗാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 300 പേര്‍ ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്ക്. താജിക്കിസ്ഥാന്‍, ഖത്തര്‍ റൂട്ടുകള്‍ ഉപയോഗിച്ച് ഇന്ത്യക്കാരടക്കമുള്ളവരെ തിരികെ എത്തിപ്പിക്കുകയാണ് ഇന്ത്യ. ഈ ആഴ്ചയില്‍ 120 ഇന്ത്യക്കാരാണ് ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ ഇന്ത്യയിലേക്ക് എത്തിയത്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡറും എംബസി ഉദ്യോഗസ്ഥരും അടക്കമുള്ളവരാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. അഫ്ഗാനിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിരുന്നു.
Post Your Comments