![minor rape attempt accused arrested](/wp-content/uploads/2018/05/SEXUAL-ABUSE-5.png)
ആലപ്പുഴ: പതിനേഴുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പള്ളിപ്പാട് തെക്ക് കളതറയില്‍ വീട്ടില്‍ അശ്വിന്‍ എന്ന യുവാവിനെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയില്‍ ഹരിപ്പാടാണ് സംഭവം. കഴിഞ്ഞ 18ന് ഉച്ചയ്ക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ വേറെ ആരുമില്ലാത്ത സമയത്ത് യുവാവ് വീടിന്റെ കതവ് തുറന്ന് അകത്ത് കയറി കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറി ഓടിയ പെണ്‍കുട്ടി മറ്റൊരു വാതില്‍ വഴി രക്ഷപെടുകയാണ് ചെയ്തത്.
Post Your Comments