KeralaLatest News

മന്ത്രി കെ.കെ. ശൈലജ ടീച്ചറിനെ മാലിദ്വീപ് ആരോഗ്യ വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു

തിരുവനന്തപുരം: മാലിദ്വീപ് ആരോഗ്യ വകുപ്പ് മന്ത്രി അമീന്‍ അഹമ്മദ് സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിനെ സന്ദര്‍ശിച്ചു. കേരളത്തിലെ ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ചികിത്സകള്‍ മാലീദ്വീപിലെ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് അമീന്‍ അഹമ്മദ് കേരളം സന്ദര്‍ശിച്ചത്.

മാലിദ്വീപ് സ്വദേശികള്‍ പ്രധാനമായും ചികിത്സയ്‌ക്കെത്തുന്നത് തിരുവനന്തപുരത്തും എറണാകുളത്തുമാണ്. ഇവര്‍ക്കുള്ള ചികിത്സാ ചെലവ് മാലി സര്‍ക്കാരാണ് വഹിക്കുന്നത്. ആര്‍.സി.സി. മാതൃകയില്‍ ഒരു കീമോ യൂണിറ്റ് മാലിയില്‍ തുടങ്ങുന്നതിന്റെ സാധ്യതയും മാലിദ്വീപ് മന്ത്രി ആരാഞ്ഞു. ഇതോടൊപ്പം മെഡിക്കല്‍ ടൂറിസവും ചര്‍ച്ച ചെയ്തു.

മാലിദ്വീപ് കോണ്‍സുലേറ്റ് ഫസ്റ്റ് സെക്രട്ടറി ആമിനത് മുഹമ്മദ്, സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. കോബ്രഗഡെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button