കൃഷ്ണഗിരി :രഞ്ജി ട്രോഫിയില്‍ ചരിത്രത്തില്‍ ആദ്യമായി സെമി മത്സരത്തിനിറങ്ങിയ കേരളാ ടീമിന് ബാറ്റിംഗ് തകര്‍ച്ച. ചാമ്പ്യന്‍ പദവി നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ വിദര്‍ഭ കേരളത്തെ വിറപ്പിക്കുകയാണ്. വിദര്‍ഭ താരവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കൊടുങ്കാറ്റുമായ ഉമേഷ് യാദവിന്റെ ബോളിംഗിന് മുന്നില്‍ കേരളാ ബാറ്റ്സ്മാന്മാര് ഒന്നൊന്നായി പവലിയന് കയറി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം 106 റണ്‍സിന് എല്ലാവരും പുറത്തായി. ഏഴു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗുര്‍ബാനിയുമാണ് കേരളത്തെ തകര്‍ത്തത്.37 റണ്‍സെടുത്ത വിഷ്ണു വിനോദാണ് കേരളത്തിന്റെ സ്കോര്‍ 100 കടത്തിയത്.
വിഷ്മുവിനു പുറമെ 22 റണ്‍സെടുത്ത സച്ചിന് ബേബിയും 10 റണ്‍സെടുത്ത ബേസില്‍ തമ്പിയുമാണ് കേരള നിരയില്‍ രണ്ടക്കം കണ്ടത്. ബാക്കിയാര്‍ക്കും പിടിച്ചു നില്ക്കാന് വരെ കഴിഞ്ഞില്ല.
Post Your Comments