തിരുവനന്തപുരം: നിര്‍ധനരായ രോഗികള്‍ക്കുള്ള ആരോഗ്യ സഹായ പദ്ധതിയായ കാരുണ്യ ബെനവലന്റ് ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാരിന്റ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാനായാണ് കാരുണ്യ നിര്‍ത്തുന്നത്. കാരുണ്യ നിര്‍ത്തുന്ന സര്‍ക്കാര്‍, ലോട്ടറി നിര്‍ത്തിയില്ലെന്ന് ചെന്നിത്തല ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ ആരോഗ്യ യോജനാ പദ്ധതി നടപ്പാക്കാനാണ് ഇത് നിര്‍ത്തലാക്കുന്നത്. ഇത് കാരുണ്യം പോലെയല്ല. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നാലേ സഹായം ലഭിക്കു. കാരുണ്യയില്‍ രോഗിയായ ആര്‍ക്കും അപേക്ഷ നല്‍കാം. സഹായ പദ്ധതി നിര്‍ത്തിയെങ്കിലും ലോട്ടറിയില്‍ തുടരുന്നുണ്ട് സര്‍ക്കാര്‍.
പദ്ധതി നിര്‍ത്തിയെന്ന ആരോപണം തള്ളിയ ആരോഗ്യമന്ത്രി കെ. കെ ഷൈലജ കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംയോജിപ്പിക്കേണ്ടിവരുമെന്ന സൂചന നല്കി. പദ്ധതി നിര്‍ത്തിയില്ലെന്നും അപേക്ഷിച്ച എല്ലാവര്ക്കും സഹായം നല്‍കുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. അതേസമയം കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംയോജനത്തിലേക്ക് നീങ്ങുകയാണെന്നും മന്ത്രി പറയുന്നു. വിശദാംശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും ആരോഗ്യമന്ത്രി സൂചിപ്പിച്ചു.
Post Your Comments