ഫുജാരിയ : യുഎഇ യില്‍ വീണ്ടും ഓണ്‍ലെെന്‍ തട്ടിപ്പ് തലപൊക്കി. ഇത്തവണ മൊബെെലില്‍ സന്ദേശമായാണ് കബളിപ്പിച്ച് പണം തട്ടാനായി ഇറങ്ങിയിരിക്കുന്നത്. താങ്കളുടെ എറ്റിഎം കാര്‍ഡ് അടുത്ത് തന്നെ പ്രവര്‍ത്തനം നിലക്കുമെന്നും അതിന് കാരണം പുതുവര്‍ഷത്തില്‍ താങ്കളുടെ അക്കൗണ്ട് വിവരങ്ങള്‍ പുതുക്കാത്തത് മൂലമാണെന്നുമാണ് സന്ദേശം.
#احذر_رسائل_الاحتيال_الهاتفية#شرطة_الفجيرة pic.twitter.com/8fS0b0jNx0
— شرطة الفجيرة (@FujPoliceGHQ) January 24, 2019
ഒപ്പം രണ്ട് നമ്പരും ഒപ്പമുണ്ടാകും 0589065238, 0522633476.” ഇതാണ് ആ നമ്പരുകള്‍. എറ്റിഎം കാര്‍ഡ് പുതുക്കുന്നതിനായി ഈ നമ്പരിലേക്ക് വിളിക്കണമെന്നാണ് സന്ദേശത്തിലുളളത്. എന്നാല്‍ ഈ നമ്പരിലേക്ക് ഒരിക്കലും വിളിക്കരുതെന്നും കബളിപ്പിച്ച് പണം തട്ടുന്നതിന് വേണ്ടിയാണെന്നും ഫുജാരിയ പോലീസ് നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
Post Your Comments