ഈ വര്‍ഷം തന്നെ ബജാജ് അര്‍ബനൈറ്റ് എന്ന പേരിൽ ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും നിരത്തിലെത്തുമെന്നു ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് അറിയിച്ചു. 2020-ല്‍ അര്‍ബനൈറ്റിന്റെ മൂന്നുചക്ര വാഹനങ്ങള്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യകത്മാക്കി. നേരത്തെ ഇലക്ട്രിക് കാറുകളില്‍ അതികായരായ ടെസ്ല പോലെ ഇരുചക്ര വാഹനങ്ങളിലെ ടെസ്ലയാകുകയാണ് ബജാജിന്റെ ലക്ഷ്യമെന്ന് രാജീവ് ബജാജ് പറഞ്ഞിരുന്നു.
ബജാജിന്റെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ കമ്മ്യൂട്ടര്‍ ബൈക്കുകളും പെര്‍ഫോമന്‍സ് ബൈക്കുകളും കരുത്തേറിയ സ്‌കൂട്ടറുകളുമാണ് പുറത്തിറക്കുക. 2020-ഓടെ ഇലക്ട്രിക് ബൈക്കുകളുടെ നിര കൂടുതല്‍ വിപുലമാക്കാനാണ് ബജാജ് ശ്രമിക്കുക. നിലവിലുള്ള ഇരുചക്ര വാഹനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഡിസൈനിലുള്ള വാഹനങ്ങള്‍ പുറത്തിക്കാനാണ് ബജാജ് ശ്രമിക്കുക. കൂടാതെ പ്രകൃതി സൗഹാര്‍ദ ഊര്‍ജമായിരിക്കും ഈ വാഹനത്തിന് കരുത്ത് പകരുകയെന്നു കമ്പനി പറയുന്നു.
Post Your Comments