![narendra Modi](/wp-content/uploads/2018/09/narendra-modi.jpg)
ന്യൂ ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരാണസിയില്‍ നിന്നും മത്സരിക്കുമെന്നു ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് വാരാണസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതല പ്രിയങ്ക ഗാന്ധിയെ കഴിഞ്ഞ ദിവസം ഏല്‍പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നരേന്ദ്രമോദി വാരാണസിയില്‍ നിന്നും തന്നെ ജനവിധി തേടുമെന്ന വാര്‍ത്ത പുറത്തു വന്നത്.
2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വഡോദരയിലും ഉത്തര്‍പ്രദേശിലെ വാരാണസിയിലും ജനവിധി തേടിയ നരേന്ദ്രമോദി വാരാണസിയില്‍ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനേയും വഡോദരയില്‍ കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ത്രിയേയുമാണ് തോൽപ്പിച്ചത്. തുടർന്ന് പ്രധാനമന്ത്രിയായ മോദി വഡോദര എംപി സ്ഥാനം രാജിവച്ച് വാരാണസി എംപിയായി തുടരുകയായിരുന്നു.
Post Your Comments