അലാസ്‌ക: 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യോദയം കാണാനൊരുങ്ങുകയാണ് അലാസ്‌കയിലെ ബാറൊ സിറ്റി. 4300 ആളുകള്‍ മാത്രം താമസിക്കുന്ന ഇവിടെ നവംബര്‍ 18നായിരുന്നു അവസാനമായി സൂര്യനുദിച്ചത്. ഉച്ചകഴിഞ്ഞ് 1.04ന് പ്രത്യക്ഷപ്പെട്ട സൂര്യന്‍ 2.14ഓടുകൂടി മറയുകയായിരുന്നു. മെയ് മാസം മുതൽ ആഗസ്റ്റ് രണ്ടു വരെ ഇവിടെ സൂര്യൻ അസ്തമിക്കില്ല. ഇനിയുള്ള ദിവസങ്ങളില്‍ സാവകാശം 33 മിനിട്ട് മുതല്‍ രണ്ടര മണിക്കൂര്‍ വരെ സൂര്യപ്രകാശം ഇവിടെ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
Post Your Comments