വയനാട് : സഭ നിയമങ്ങള്‍ക്കെതിരായ പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ വാണിങ് ലെറ്ററില്‍ വിശദീകരണം തയ്യാറാക്കി കഴിഞ്ഞെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. വിശദീകരണം ആവശ്യപ്പെട്ട് സഭ നല്‍കിയ വാണിങ് ലെറ്റര്‍ ലഭിച്ചതിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍. വിശദീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ അയക്കുമെന്നും അവര്‍ പറഞ്ഞു.
താന്‍ സഭയെ കുറ്റപ്പെടുത്തി സംസാരിച്ചുവെന്നാണ് സഭ പറയുന്നത്, അങ്ങനെ കുറ്റപ്പെടുത്തിയത് അവര്‍ തെളിയിച്ച് തന്നാല്‍ സന്തോഷം. കുറ്റപ്പെടുത്തിയത് മാധ്യമങ്ങളിലോ മറ്റോ ഉള്ളത് കാണിച്ചുതരേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.’ഇതെല്ലാം നിയമത്തിന്റെ ഭാഗാണെന്ന് പറയുന്നു. അത് അവര്‍ തുടരട്ടെ, ഞാന്‍ ഇങ്ങനെ സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കട്ടെ. സഭാ നടപടികളുമായി സഹകരിക്കും’ ലൂസി പറഞ്ഞു.
വൈകിട്ട് താമസിച്ച് മഠത്തില്‍ എത്തുന്നു. സഭാ വസ്ത്രം ധരിക്കാതെ ചിത്രമിട്ടു, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയത് ശരിയായില്ല, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു തുടങ്ങിയ ആരോപണങ്ങളാണ് വാണിങ് ലെറ്ററിലുള്ളത്.
Post Your Comments