Latest NewsKerala

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തൂക്കു സഭയായിരിക്കും: ശിവസേന

ഏതെങ്കിലും സാഹചര്യത്തില്‍ നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ ശിവസേന ആ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തൂക്കു സഭയായിരിക്കും നിലവില്‍ വരികയെന്നും ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത്. കൂടാതെ ഏതെങ്കിലും സാഹചര്യത്തില്‍ നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ ശിവസേന ആ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സഖ്യം എന്ന വാക്കു പോലും ശിവസേനയുടെ നിഘണ്ടുവിലില്ലെന്ന് റാവത്ത് പ്രതികരിച്ചു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇവയൊക്കെയും പറഞ്ഞത്. മാത്രമല്ല പ്രതിപക്ഷത്തിന്റെ മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടാകണം. ഇല്ലെങ്കില്‍ അവര്‍ക്കു വിജയിക്കാന്‍ സാധിക്കില്ലെന്നും റാവത്ത് പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ശിവസേന.

shortlink

Related Articles

Post Your Comments

Related Articles


Back to top button