![RAMESH chennithala](/wp-content/uploads/2018/12/ramesh-1.jpg)
തിരുവനന്തപുരം: എ ഐ സി സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രിയങ്കാ ഗാന്ധിയുടെ നിയമനം കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തുപകരും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ജനകീയ മുന്നേറ്റത്തിന് പ്രിയങ്കയുടെ വരവ് ശക്തി പകരുമെന്നും ചെന്നിത്തല പറയുകയുണ്ടായി.
വരുന്ന തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാൻ ഇനി കഴിയും. രാഹുല്‍ഗാന്ധിയുടെയും, പ്രിയങ്കാ ഗാന്ധിയുടെയും ഒരുമിച്ചുള്ള നേതൃത്വം ഇന്ത്യയിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പുതിയ ആവേശവും, ഊര്‍ജ്ജവും നല്‍കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
Post Your Comments