Latest NewsKerala

ഭരണസ്തംഭനം മറയ്ക്കാൻ ശബരിമല വിഷയം ഊതിക്കത്തിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഭരണസ്തംഭനം മറയ്ക്കാനാണ് മുഖ്യമന്ത്രി ശബരിമല വിഷയം ഊതിക്കത്തിക്കുന്നതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് തകരില്ല. 28 പോലീസ് വാഹനവും ആംബുലന്‍സുമാണ് പിണറായിക്ക് അകമ്പടിപോകുന്നത്. പിണറായിയെ ആര് എന്തുചെയ്യാനാണ്. പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ച 10,000 രൂപ പോലും ഇപ്പോഴും കൊടുത്തു തീര്‍ത്തില്ല. കഴിഞ്ഞ ആയിരം ദിവസത്തിനിടയില്‍ ഏതെങ്കിലും പദ്ധതിക്ക് തറക്കല്ലിടാന്‍ കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അഞ്ചു ലക്ഷം ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കുമെന്നു പറഞ്ഞാണ് അധികാരത്തിലെത്തിയത്. ഏതെങ്കിലും ചെറുപ്പക്കാരന് ജോലി ലഭിച്ചോയെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാവുമെന്ന് പറഞ്ഞിട്ട് ശരിയായത് സി.പി.എം മാത്രമാണ്. മന്ത്രിമാര്‍ സുഖലോലുപതയില്‍ കഴിയുമ്ബോള്‍ ജനം പട്ടിണിയിലും ദുരിതത്തിലുമാണ്. വ്യക്തിത്വവും നട്ടെല്ലും ഉള്ള ഒരു മന്ത്രിയും പിണറായി മന്ത്രിസഭയില്‍ ഇല്ല. മോദി കള്ളനായ പ്രധാനമന്ത്രിയാണെന്നും ചെന്നിത്തല ആരോപിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button