ന്യൂഡൽഹി: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് എത്തിയ പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം അവർ തന്നെ തീരുമാനിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്ക കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വന്നത് തനിക്ക് വ്യക്തിപരമായും വളരെ സന്തോഷമുള്ള കാര്യമാണ്. പ്രിയങ്കയെ രണ്ട് മാസത്തേക്കല്ല നിയമിച്ചതെന്നും രാഹുൽ പറയുകയുണ്ടായി. പ്രിയങ്ക വളരെ കഴിവുള്ള വ്യക്തിയാണെന്നും മികച്ച പ്രവര്‍ത്തനം നടത്തുമെന്നും സന്തോഷത്തോടെയാണ് ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള അവസരത്തെ കാണുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.
Post Your Comments