Latest NewsOmanGulf

ഈ മരുന്ന് നിരോധിച്ച് ഒമാൻ

മസ്‌ക്കറ്റ് : വേദനസംഹാരിയായും ഹൃദ്രോഗത്തിനും ഉപയോഗിക്കുന്ന ആസ്പിരിൻ അടങ്ങിയ ജസ്പിരിന്‍ (81 എം.ജി) ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി. ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാത്തതിനെതുടർന്നാണ് നിരോധനമെന്നു ഉത്തരവിൽ പറയുന്നു. അതേസമയം 81 എം.ജി. ഗുളികകൾക്കു മാത്രമായിരിക്കും നിരോധനം ബാധകമാവുക.

ഇവ വിപണിയിൽനിന്ന് പിൻവലിക്കാൻ വിതരണ കമ്പനിക്ക് നിർദേശം നൽകി. അതോടൊപ്പം തന്നെ ജസ്പിരിൻ ഗുളിക ഉപയോഗിക്കരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഗൾഫ് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് (ജുൽഫാർ) ആണ് മരുന്ന് ഉത്പാദകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button