ലക്നൗ: പേരക്കുട്ടിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ വൃദ്ധയെ കൊണ്ട് കാല് പിടിപ്പിച്ച എസ്ഐയുടെ പണിപോയി. ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് പോലീസ് സ്റ്റേഷനില്‍ ഒന്നായി കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത ഉത്തര്‍പ്രദേശിലെ ലക് നൗ പോലീസ് സ്റ്റേഷനിലാണ് സംഭവം.
പേരക്കുട്ടിയായ ആകാശ യാദാവ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലക് നൗ പോലീസ് സ്റ്റേഷനി എത്തിയ രമാദേവി എന്ന 75 വയസ്സുള്ള വൃദ്ധയെകൊണ്ടാണ് പ്രകാശ് സിംഗ് എന്ന പോലീസുദ്യോഗസ്ഥന് കാലുപിടിപ്പിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പ്രകാശ് സിംഗിനെ സസ്പെന്‍ഡ് ചെയ്തത്.
ജോലി ചെയ്തിരുന്ന പ്ലൈവുഡ് ഫാക്ടറിയിലെ യന്ത്രങ്ങള്‍ക്കിടയില്‍ കുടുങ്ങിയാണ് ആകാശ് യാദവ് മരിച്ചത്. ഈ മരണത്തില്‍ ദുരൂഹത ഉണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ദുരൂഹമായ മരണത്തെ തുടര്‍ന്ന് ഫാക്ടറി ഉടമയായ കുടുംബ അജയ് ഗുപ്തക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ല. ഇയാള്‍ പഴകിയ യന്ത്രങ്ങളാണ് ഫാക്ടറിയില്‍ ഉപയോഗിച്ചതെന്നും, അതാണ് മരണ കാരണമെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
Post Your Comments