KeralaLatest News

സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു :ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ ഒരു യുവാവിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്. കെഎഫ്ഡി വൈറസുകളാണ് രോഗം പടര്‍ത്തുന്നത്.

മൃഗങ്ങളില്‍ നിന്നും ചെള്ളുകള്‍ വഴിയാണ് വൈറസ് മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. ഈ സാഹചര്യത്തില്‍ വനത്തിനുള്ളില്‍ പോകുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button