ന്യൂഡല്‍ഹി : പുതിയ സിബിഐ മേധാവിയെ തിരഞ്ഞൈടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി നാളെ യോഗം ചേരും. പ്രധാനമന്ത്രിയെ കൂടാതെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ കാര്‍ഗെ, സുപ്രീം കോടത് ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെടുന്നതാണ് ഉന്നതാധികാരസമിതി.
1982-85 വരെ ബാച്ചുകളിലെ 81 ഉന്നത ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. നിലവില്‍ എന്‍ഐഎ മേധാവിയും അസാം മേഘാലയ കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനുമായ ഗുജറാത്ത് സ്വദേശി വൈ.സി മോദിയ്ക്കാണ് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
കേരളത്തില്‍ നിന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഋഷിരാജ് സിങ് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. പട്ടികയില്‍ ഏറ്റവും സീനിയോറിറ്റിയുള്ള ജെ.കെ.ശര്‍മ്മ, പര്‍മീന്ദര്‍ റായി എന്നിവര്‍ക്ക് സിബിഐയില്‍ മുന്‍പരിചയമില്ലാത്തത് തിരച്ചടിയായേക്കും.
Post Your Comments