![MAMATHA](/wp-content/uploads/2018/07/MAMATHA.jpg)
കൊൽക്കത്ത : നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കാത്തതിൽ കേന്ദ്രസര്‍ക്കാരിനെതിരെ വിമർശനവുമായി വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി.
കേന്ദ്രസര്‍ക്കാര്‍ നേതാജിയെ ദേശീയ നേതാവായി പോലും കാണുന്നില്ല. സ്വാതന്ത്രത്തിനായുള്ള പോരാട്ടത്തില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആള്‍ക്കാരെ ഒന്നിപ്പിച്ച യഥാര്‍ത്ഥ നേതാവാണ് നേതാജിയെന്നും മഹാത്മാ ഗാന്ധിയും അബ്ദുള്‍ കലാം ആസാദും ബാബാസാഹേബ് അംബ്ദേക്കറും ഇതേ കാരണത്താലാണ് വലിയ ദേശീയ നേതാക്കളായതെന്നും മമതാ പറഞ്ഞു.
സുഭാഷ് ചന്ദ്രബോസിന്റെ 122-ാം ജന്മദിനമായ ഇന്ന് ഡൽഹിയിലെ റെഡ് ഫോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പേരിലുള്ള മ്യൂസിയം രാജ്യത്തിന് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി മമതാ ബാനര്‍ജി രംഗത്തെത്തിയത്
Post Your Comments