KeralaLatest News

കോളേജ് ക്യാന്‍റീനിലെ മധുരശബ്ദം ; ‘അമ്പിളി ‘  അനുഹ്രഹീത ഗായികയ്ക്ക് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയ

കോട്ടയം തെക്കുംതലയിലെ കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്യാന്‍റീനില്‍ പാചകത്തിനിടയില്‍ അമ്പിളി ശ്രുതീ ചേര്‍ത്ത് മീട്ടിയ കനക നീലവേ എന്ന ഗാനം ഇന്ന് സോഷ്യല്‍ മീഡിയയിലെ ഓരോ ചെവികളും ഇമ്പമോടെ ആസ്വദിക്കുകയാണ്. പാട്ടുകേട്ടവരാരും അമ്പിളിക്ക് ഒരു ആശംസ നല്‍കാതിരുന്നില്ല. കാരണം അത്രക്ക് മനസിനെ തൊടുന്നതാണ് അമ്പിളിയുടെ ആലാപനം.

https://www.facebook.com/varietymedia.in/videos/589103664889333/

 

ക്യാന്‍റീനില്‍ പച്ചക്കറികള്‍ ഒരുക്കുന്നതിനിടെ കൂടെ തനിക്ക് പ്രിയപ്പെട്ട പാട്ടായ കനകനിലാവേ ചുണ്ടില്‍ മൂളിയത് ഇവിടുത്തെ വിദ്യാര്‍ത്ഥിയായ അരുണ്‍ സേതു പകര്‍ത്തിയാണ് ആ കലാകാരിയെ സോഷ്യല്‍ മീഡിയയക്ക് പരിചയപ്പെടുത്തിയത്. വിവാഹത്തിന് മുമ്ബ് ഗാനമേളകളിലും പള്ളി ക്വയറുകളിലേയും വേദികളില്‍ സദസിനെ തന്‍റെ ആലാപനത്തില്‍ മനസ് നിറച്ചിട്ടുണ്ട് അമ്പിളിയെന്ന പാട്ടുകാരി. ചുമ്മ ഒരു രസത്തിന് പാടിയ പാട്ട് എല്ലാവരും കണ്ട് തന്നെ ഇത്രയധികം പ്രോല്‍സാഹിപ്പിക്കുമെന്ന് മനസില്‍ പോലും വിചാരിച്ചില്ലെന്ന് ആ പാട്ടുകാരി സന്തോഷം നിറഞ്ഞ മനസോടെ പറഞ്ഞു.

കെ എസ് ചിത്രയുടെയും ജാനകിയമ്മയുടെയും വലിയ ആരാധികയാണ് അമ്ബിളി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ കള്‍ച്ചറല്‍ പരിപാടികളിലെല്ലാം അമ്ബിളിയും സ്ഥിര സാന്നിധ്യമാണ്. ഭര്‍ത്താവ് ചാക്കോയും മക്കളായ ജ്യോതി, കിരണ്‍, അച്ചു എന്നിവരും ഈ പാട്ടുകാരിക്ക് പപ്രചോദനമായി ഒപ്പമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button