യു.കെയിലെ ഡിപൈ ഇന്റ്ർനാഷണൽ ലിമിറ്റഡ് എന്ന കമ്പനി(ഇപ്പോൾ ജോൺസൻ ആന്റ് ജോൺസൺ) ഉൽപ്പാദിപ്പിച്ച എ.എസ്.ആർ ഹിപ്പ് ഇംപ്ലാന്റ് രോഗികളിൽ 2010 ആഗസ്റ്റിന് മുമ്പായി വച്ചുപിടിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് നഷ്ടപരിഹാര തുക തീരുമാനിക്കുന്നതിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിദഗ്ധ സമിതി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് വിവധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിച്ച് പ്രാരംഭ നടപടികൾ തുടങ്ങുന്നതിന് ആരോഗ്യ വകുപ്പിലെ ഡോക്ടർമാരും, ഡ്രഗ്സ് കൺട്രോളറും ഉൾപ്പെടുന്ന സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഇംപ്ലാന്റുകൾ സ്ഥാപിച്ചത് സംബന്ധിച്ച പരാതികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ മുഖേന ആവശ്യമായ എല്ലാ രേഖകൾ സഹിതം സംസ്ഥാനതല സമിതിയുടെ പരിശോധനയ്ക്കായി ഡ്രഗ്സ് കൺട്രോളർ, ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ 0471 2471896. ഇ-മെയിൽ: dc.drugs@kerala.gov.in. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറം www.dc.kerala.gov.in, www.cdsco.gov.in എന്ന വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്ത് എല്ലാ വിവരങ്ങളും ചേർത്ത് ആവശ്യമായ രേഖകളോടൊപ്പം സമർപ്പിക്കണം
Post Your Comments