Latest NewsKeralaNews

ലഭിക്കുമോ ഇനിയെങ്കിലും; സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

ഭരണഘടനാപരമായ അവകാശം പോലെ സുരക്ഷയും പ്രധാനപ്പെട്ടത്‌

കൊച്ചി; ശബരിമല ദര്‍ശനം നടത്താന്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷനില സജീഷ്, സൂര്യ, ധന്യ എന്നിവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

അയ്യപ്പ ഭക്തരായ തങ്ങള്‍ക്ക് സുരക്ഷിതമായി ദര്‍ശനം നടത്താന്‍ അവസരമൊരുക്കണമെന്ന് ഹര്‍ജിയില്‍ യുവതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ശബരിമല ദര്‍ശനത്തിന് പോകാന്‍ ശ്രമിച്ചവര്‍ക്കെതിരെ സംഘടിത ആക്രമണവും അവരുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധത്തിലുള്ള പ്രതിഷേധവും ഉണ്ടായെന്ന് യുവതികള്‍ ആരോപിക്കുന്നു. യുവതികള്‍ക്ക് ശബരിമലയില്‍ പോകാനുള്ള ഭരണഘടനാപരമായ അവകാശം പോലെ സുരക്ഷയും പ്രധാനപ്പെട്ടതാണെന്നായിരുന്ന് കോടതിയും അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button