KeralaLatest News

പ്രഥമ ശ്രേഷ്ഠഭാഷ പുരസ്‌കാരം ഡോ.പ്രബോധചന്ദ്രന്‍ നായര്‍ക്ക്

തിരുവനന്തപുരം : മലയാള ഭാഷയ്ക്കുള്ള സംഭാവനയ്ക്ക് രാഷ്ട്രപതി നല്‍കുന്ന ആദ്യ ശേഷ്ഠഭാഷ പുരസ്‌കാരത്തിന് ഡോ.വി.ആര്‍ പ്രബോധചന്ദ്രന്‍ നായര്‍ അര്‍ഹനായി. അഞ്ചുലക്ഷം രൂപയും ബഹുമതി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ പ്രബോധചന്ദ്രന്‍ നായര്‍ കേരള സര്‍വകലാശാലയുടെ ഭാഷാവിഭാഗത്തില്‍ വകുപ്പ് മേധാവി. കേരളത്തിലും പുറത്തും വിവിധ സര്‍വകലാശാലകളില്‍ ഗസ്റ്റ് പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കലാമണ്ഡലം ചെയര്‍മാനായും സേവനമനുഷ്ടിച്ചിരുന്നു.

പ്രഭാഷകന്‍, കഥകളി,കൂടിയാട്ടം തുടങ്ങിയ രംഗകലകളുടെ നിരൂപകന്‍,വാഗ്നേയകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button