KeralaLatest News

ട്രെയിനിലെ വിളളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ടു : എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയ്ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

 

കൊല്ലം:ട്രെയിനിലെ വിള്ളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കുന്ന എംടെക് വിദ്യാര്‍ഥി എ.അയ്യപ്പനാണ് 27,999 രൂപ റെയില്‍വേ നല്‍കേണ്ടത്. ആലപ്പുഴ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് പിഴ ശിക്ഷ വിധിച്ചത്.

ഷൊര്‍ണൂര്‍ സ്റ്റേഷന്‍ സൂപ്രണ്ടും തിരുവനന്തപുരം ഡിവിഷണല്‍ മാനേജരുമാണു പിഴ ശിക്ഷ അടയ്ക്കേണ്ടത്. ഫോണിന്റെ വിലയായ 12999 രൂപയ്ക്കൊപ്പം 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ചേര്‍ത്താണ് ഇ.എം.മുഹമ്മദ് ഇബ്രാഹിം പ്രസിഡന്റും ഷീല ജേക്കബ് അംഗവുമായ ഫോറത്തിന്റെ ഉത്തരവ്. ഒരു മാസത്തിനുള്ളില്‍ പിഴ നല്‍കിയില്ലെങ്കില്‍ 9 ശതമാനം പലിശയും പിന്നീടു താമസിച്ചാല്‍ 12 ശതമാനം പലിശയും നല്‍കണമെന്നും വിധിയിലുണ്ട്.

2017 ജൂണ്‍ 5ന് പരശുറാം എക്സ്പ്രസില്‍ കായംകുളത്തു നിന്നു ഷൊര്‍ണൂരിലേക്കുള്ള യാത്രയില്‍ അയ്യപ്പന്റെ ഫോണ്‍ കോച്ചിലെ വിള്ളലിനിടയിലൂടെ ഫോണ്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. ഫോണ്‍ നഷ്ടപ്പെട്ട ഉടനെ കോട്ടയം ആര്‍പിഎഫിലും ഷൊര്‍ണൂരില്‍ എത്തിയ ശേഷം റയില്‍വേ പൊലീസിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ പരാതിയുമായി എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button