KeralaLatest News

നിരോധിത കീടനാശിനി ഉപയോഗം ക്രിമിനൽ കുറ്റമാക്കുന്നതിന് നിയമനിർമ്മാണം നടത്തുമെന്ന് കൃഷിമന്ത്രി

ആലപ്പുഴ:  നിരോധിത കീടനാശിനി ഉപയോഗം ക്രിമിനൽ കുറ്റമാക്കുമെന്ന് കൃഷിമന്ത്രി
വിഎസ് സുനില്‍കുമാര്‍. തിരുവല്ലയിൽ കീടനാശിനി തളിക്കുന്നതിനിടെ രണ്ടു തൊഴിലാളികൾ മരിച്ച സാഹചര്യത്തിലാണ് തീരുമാനം.

മാരക കീടനാശിനിയാണ് തിരുവല്ലയിൽ ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. . ഇത് കാർഷിക സർവ്വകലാശാല നിർദ്ദേശിച്ചിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ടതല്ല. ഇത് ഓഫീസറുടെ കുറിപ്പോടെ മാത്രമേ വാങ്ങാനും അനുവാദമുള്ളൂ. ഈ സാഹചര്യത്തിൽ എങ്ങിനെയാണ് ഇത് കേരളത്തിലെത്തിയതെന്നത് ദുരൂഹമാണമെന്നും മന്ത്രി പറഞ്ഞു.

നിരോധിത കീടനാശിനികൾ പല സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഒളിച്ചു കടത്തുന്നുണ്ട്. തിരുവല്ലയിൽ ഉപയോഗിച്ച കീടനാശിനി പല സ്ഥലത്തും ഉപയോഗിക്കുന്നതായി പിന്നീട് നടന്ന റെയ്ഡിൽ മനസ്സിലായി. പല കടകളിൽ നിന്നും ഇത് കണ്ടെടുത്തു. ജൈവ കൃഷിയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നതിന തെളിവാണ് . 1289 മെട്രിക് ടൺ കീടനാശിനി ഉപയോഗിച്ചിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 850 മെട്രിക് ടണ്ണായി കുറഞ്ഞതെന്നും മന്ത്ര ി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button